അരീക്കാട്: ഐ എസ് എം 'കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക' പദ്ധതിയില്‍ നിന്ന് നല്ലളം എ യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമുകളും പ്രദേശത്ത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്‌തു. കെ എന്‍ എം സെക്രട്ടറി കുഞ്ഞിക്കോയ, ഐ എസ് എം മണ്ഡലം പ്രസിഡന്റ് അബ്‌ദുല്‍ അസീസ് പ്രസംഗിച്ചു.
*************************************************
താനാളൂര്‍: ശാഖ ഐ എസ് എമ്മിനു കീഴിലുള്ള കനിവ് റിലീഫ് സെല്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോറവും പഠനോപകരണങ്ങളും വിതരണം ചെയ്‌തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൊട്ടിയില്‍ ശരീഫ ഉദ്‌ഘാടനം ചെയ്‌തു. പി അഹ്‌മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. കെ ഫൈസല്‍ അന്‍സാരി ഉദ്‌ബോധന പ്രസംഗം നടത്തി. ഉബൈദുല്ല താനാളൂര്‍, എം കുഞ്ഞിമൊയ്‌തീന്‍, എന്‍ പി സി മുഹമ്മദ് ഹാജി, ടി ഹംസ ഹാജി, വി പി അബ്‌ദുര്‍റഹ്‌മാന്‍, കെ ടി ഇസ്‌മാഈല്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം