Wednesday, December 17, 2014

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍ നീക്കം രാജ്യത്തെ പൗരന്മാര്‍ ഒന്നിച്ച് ചെറുക്കണം: - ഐ എസ് എം

കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണം, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ചില കേന്ദ്രമന്ത്രിമാരും, എം പിമാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷം ചീറ്റുന്ന പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ മതേതര മുഖം ദുര്‍ബലപ്പെടുത്തുകയാണ്.

സ്വന്തം പ്രതിച്ഛായ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നരേന്ദ്രമോദി രാജ്യത്ത് അപകടകരമാംവിധം തിരിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കുന്ന പാവസര്‍ക്കാറായി മോദി സര്‍ക്കാര്‍ അധ:പതിച്ചിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മതേതര ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനും കെട്ടുറപ്പിനും രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിശാലാര്‍ഥത്തില്‍ ഒന്നിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മാനുഷികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ കൂട്ടികളെ കൊന്നൊടുക്കിയ നടപടിയെ ഐ എസ് എം സെക്രട്ടറിയേറ്റ് അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ഫുക്കാറലി, വീരാപ്പു അന്‍സാരി, ഡോ. ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, ഹിജാസ് സിറ്റി, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ അമാനി, അബ്ദുല്‍ഖാദര്‍ കടവനാട്, നൗഷാദ് കുറ്റ്യാടി പങ്കെടുത്തു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Malayali Peringode Wednesday, December 17, 2014

രാമക്ഷേത്ര നിര്‍മാണം, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ചില കേന്ദ്രമന്ത്രിമാരും, എം പിമാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷം ചീറ്റുന്ന പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ മതേതര മുഖം ദുര്‍ബലപ്പെടുത്തുകയാണ്.

സ്വന്തം പ്രതിച്ഛായ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നരേന്ദ്രമോദി രാജ്യത്ത് അപകടകരമാംവിധം തിരിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കുന്ന പാവസര്‍ക്കാറായി മോദി സര്‍ക്കാര്‍ അധ:പതിച്ചിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മതേതര ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനും കെട്ടുറപ്പിനും രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിശാലാര്‍ഥത്തില്‍ ഒന്നിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...

സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...