റിയാദ് : സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മറൈസിംഗ് ദി ഹോളി ഖുര്‍ആന്‍' റിയാദ് ഘടകത്തിന്‍റെ മേല്‍നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ സൌദിയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ആറാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന എഴുത്ത് പരീക്ഷയുടെ ഫൈനല്‍ ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.
ഫര്‍സാന സാക്കിര്‍, സുഹ്റ മോള്‍ കെ പി, നജ്മുന്നിസ, ഹസീന റഊഫ്, റുബീന റഹ്മതുള്ള എന്നിവര്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചു. ഫാത്തിമ ഹിബ രണ്ടാം സമ്മാനം നേടി. ദോ: പ്രിന്‍സ്, വര്‍ഗീസ് എന്‍ പി, റഹീന സാദത്ത്, ഷറീന ഉസ്മാന്‍, സജ്ന സലിം, തസ്നിം അബ്ദുള്ള, ലായിന നാലകത്ത്, വഹീദുദ്ദീന്‍ എന്നിവര്‍ മൂന്നാം സമ്മാനം കരസ്ഥമാക്കി. കൂടാതെ ഫൈനല്‍ ടെസ്റ്റില്‍ പങ്കെടുത്ത പുരുഷോത്തമന്‍, മണികണ്ടന്‍, അന്നാമ തോമസ്, ശില തോമസ്, ശ്രീജ കുമാരി, സുനില്‍ കൃഷ്ണന്‍, റോസി തോമസ്, സൂസന്‍ വര്‍ഗീസ്, അനിത ഷാജി, സുരേഷ്കുമാര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനു അര്‍ഹരായി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം