കാസറഗോഡ് : ഇസ്ലാമിക വിശ്വാസ കര്‍മ്മങ്ങള്‍ക്ക് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനില്‍ നിന്നും സഹീഹായ ഹദീസുകളില്‍ നിന്നുമാണ് തെളിവുകള്‍ സ്വീകരിക്കേണ്ടത് എന്ന് അലി മദനി മൊറയൂര്‍ ഉല്‍ബോധിപ്പിച്ചു. ഖുര്‍ആനിന്‍റെ വ്യക്തമായ പ്രസ്താവനകള്‍ക്ക് വിരുധമായതും ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് ബലഹീനവുമായ ഹദീസുകള്‍ തെളിവായി സ്വീകരിച് ജിന്ന്‍ - പിശാച് ബാധ, അവരോടുള്ള സഹായ തേട്ടം, സിഹര്‍, കണ്ണേര്‍, പല്ലിയെ കൊല്ലല്‍ തുടങ്ങിയ വിഷയങ്ങളില്‍ സമൂഹത്തെ വഴികേടിലാക്കുന്നത് കുറ്റകരമാണെന്നും ഇത് ശിര്‍ക്കിലേക്ക് വഴി കാണിക്കലാണെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ പിശാചുസേവക്ക് വല്ല സാഫല്യവുമുണ്ടെങ്കില്‍ അതു പ്രചരിപ്പിക്കുന്നവര്‍ തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ISM ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പണ്ഡിതന്മാര്‍ എങ്ങോട്ട്' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ KNM ജില്ലാ പ്രസിടന്റ്റ് ഡോക്ടര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. KNM ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനി സ്വാഗതവും ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം