ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഐ എസ് എം ട്രഷററ് ഇസ്‌മായില്‍ കരിയാട് സംസാരിക്കുന്നു. |
ജിദ്ദ: സാമ്പത്തിക സുസ്ഥിതി കൊണ്ടോ ആയുധ, സംഘ ബലം കൊണ്ടോ അല്ല അടിയുറച്ച ദൈവവിശ്വാസത്താല്‍ ലഭ്യമായ പ്രത്യേകമായ ദൈവസഹായം മുഖേനയാണ്‍ മുസ്ലിം സമൂഹം പ്രതിസന്ധികളില്‍ നിന്നും കരകയറിയിരുന്നത് എന്ന് ഐ എസ് എം ട്രഷററ് ഇസ്‌മായില്‍ കരിയാട് പറഞ്ഞു. ഹ്രസ്വ സന്ദറ്ശനാറ്ത്ഥം സൌദിയിലെത്തിയ അദ്ദേഹം ഇസ്‌ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഖുറ്ആനികാദ്ധ്യാപനങ്ങളിലേക്കുള്ള തിരിച്ച് പോക്ക് മാത്രമാണ്‍ ആധുനിക മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഏകപരിഹാരം. തീവ്രവാദ പ്രവണതകളും, തീവ്രവാദം ആരോപിക്കപ്പെടുന്നതും ഒരു പോലെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. സച്ചാറ് കമ്മറ്റി റിപ്പോറ്ട്ട് വിവിധ വേദികളിലെ ചറ്ച്ചാ വിഷയം മാത്രമായി അവശേഷിക്കുന്നത് അപലപനീയമാണ്‍. സച്ചാറ് സൂചിപ്പിച്ച പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പിറകോട്ടു പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ വിശുദ്ധി കാത്തുസൂക്ഷിക്കുമ്പോള്‍ മാത്രമേ ഖുറ്ആന്‍ വിഭാവന ചെയ്യുന്ന ‘ഉത്തമ സമുദായ’മായി മുസ്ലിംകള്‍ ഉയരുകയുള്ളൂ, അദ്ദേഹം പറഞ്ഞു.
കെ എന് എം സാമ്പത്തിക വകുപ്പ് സെക്രട്ടറി മമ്മു സാഹിബ്, അബ്ദുല്‍ കരീം സുല്ലമി എടവണ്ണ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷനായിരുന്നു. റമളാന്‍ പ്രമാണിച്ച് ‘അഹ്‌ലന്‍ റമദാന്‍’ എന്ന പ്രത്യേക പരിപാടി ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ശറഫിയയിലെ ഇസ്ലാഹി സെന്ററ് ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം