കോഴിക്കോട്:മതവിശ്വാസത്തിന്റെ മറവില്‍ വ്യാജചികിത്സ നടത്തി സമൂഹത്തെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കോഴിക്കോട് സൗത്ത് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ എല്ലാ മതവിശ്വാസികളും യോജിച്ച് ശബ്ദമുയര്‍ത്തണം. തട്ടിപ്പുവീരന്മാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം.
അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ടി. അബൂബക്കര്‍ നന്മണ്ട, ഹര്‍ഷിദ് മാത്തോട്ടം, പി.പി. കുഞ്ഞായിന്‍ഹാജി, സി. മരക്കാരുട്ടി, പി. ഹംസ മൗലവി, പി.എന്‍. അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ശുക്കുര്‍ കോണിക്കല്‍, ഹാഫുളൂര്‍ റഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം