മനാമ : വീക്ഷണ വ്യതാസങ്ങള്‍ക്കതീതമായി നന്മയില്‍ മനുഷ്യ സമൂഹം സഹകരിക്കണമെന്നതാണ് ഖുര്‍ആനിന്‍റെ അധ്യാപനമെന്ന്‍ മുസ്ലിം വേള്‍ഡ് ലീഗ് കോഓര്ടിനേറ്റരും IIM ജനറല്‍ സെക്രട്ടറിയുമായ ഡോ: ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ബഹറൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റെരും സയുംക്തമായി സംഘടിപ്പിച്ച 'ഖുര്‍ആനിന്‍റെ വെളിച്ചത്തിലേക്ക്' എന്ന കാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസമൂഹത്തിന്റെ പൊതുആവശ്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സംഘടനാ വ്യത്യാസങ്ങള്‍ തടസ്സമാകരുത്. അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പഠന ക്യാമ്പ്, ഖുര്‍ ആണ്‍ ക്വിസ് എന്നിവയുടെ രെജിസ്ട്രെഷന്‍ മുഹമ്മദ് അനസ്, എന്‍ റിയാസ് എന്നിവര്‍ തുടക്കമിട്ടു. ബഹറൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ പ്രസിടന്റ്റ് വി ടി മുഹമ്മദ് ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് എച് അഷ്‌റഫ്, സി കെ അബ്ദുല്‍ ഹമീദ്, നൂറുദ്ദീന്‍ പയ്യോളി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം