Saturday, July 16, 2011
വികലാംഗരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം -മന്ത്രി കെ സി വേണുഗോപാല്‍
കോഴിക്കോട്: സമൂഹത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ദമ്മാം ഇന്ത്യന്‍ ഇസ്‌ലാഹീ സെന്ററും കെ എന്‍ എം സംസ്ഥാന സമിതിയും സംയുക്തമായി സംഘടിപ്പിച്ച നിര്‍ധന വികലാംഗര്‍ക്കുള്ള ഇരുചക്രവാഹന വിതരണം മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികലാംഗര്‍ സമൂഹത്തിന്റെ മറ്റൊരു ഭാഗമായി മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സര്‍ക്കാരും സാമൂഹ്യ സംഘടനകളും മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു, ഖത്തര്‍ ഇസ്‌ലാഹീ സെന്റര്‍ പ്രതിനിധി അബ്‌ദുര്‍റഹ്‌മാന്‍ സലഫി, കുവൈത്ത് ഇന്ത്യന്‍ ഇസ്വ്‌ലാഹീ സെന്റര്‍ പ്രതിനിധി അബ്‌ദുല്‍അസീസ് സലഫി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, എം എസ് എം ജന.സെക്രട്ടറി അന്‍ഫസ് നന്മണ്ട, ഐ പി അബ്‌ദുസ്സലാം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം