മനാമ: ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി റമദാനില്‍ 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' എന്ന ശീര്‍ഷകത്തില്‍ കാമ്പയിന്‍ സംഘടിപ്പിക്കും.ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, പഠന ക്യാമ്പ്, ഇഫ്താര്‍ സംഗമം, ഖുര്‍ആന്‍ ക്വിസ്, വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
രണ്ട് ഘട്ടമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. വിശുദ്ധ ഖുര്‍ആനിലെ സൂറ:യാസീനാണ് സിലബസ്. മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീര്‍ ആധാരമാക്കിയാണ് പരീക്ഷ. ഒന്നാം സ്ഥാനത്തിന് ലാപ്‌ടോപ് ഉള്‍പ്പെടെ ആദ്യ 10 സ്ഥാനക്കാര്‍ക്ക് മൂല്യമുളള സമ്മാനങ്ങള്‍ നല്‍കും.
പ്രാഥമികപരീക്ഷയുടെ ഉത്തരപേപ്പറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10 ആണ്. ദി ന്യൂസ് സ്റ്റേഷനറി-ബാബുല്‍ ബഹ്‌റൈന്‍, ദുല്‍ഹന്‍ റെഡിമേഡ്‌സ്-ഗുദൈബിയ, അദ്‌ലിയ കിച്ചന്‍ വെയേഴ്‌സ്, സല്‍മാനിയ സ്റ്റുഡിയോ, ഷംസീര്‍ കോള്‍ഡ് സ്റ്റോര്‍-ഗഫൂള്‍, സമാ സെന്റര്‍,അല്‍ അഖ്‌റാര്‍ റെഡിമേഡ്‌സ്-മുഹര്‍റഖ് സൂഖ്, ഓറിയന്റല്‍ സൂപ്പര്‍ മാര്‍ക്കറ്റ്-ഹിദ്ദ്, ടിപ് ടോപ് ബോട്ടിക്-ഈസ്റ്റ് റിഫ എന്നിവിടങ്ങളില്‍ നിന്ന് ചോദ്യപേപ്പറും സിലബസും ലഭിക്കും. 33856772, 33498517 എന്നീ മൊബൈല്‍ നമ്പറുകളിലും ബന്ധപ്പെടാം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം