ദോഹ: നവംബര്‍ 17, 18 തീയതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ ആലോചനാ യോഗം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മലയാളിത്തത്തില്‍ അഭിമാനിക്കുന്ന മലയാളി കേരളത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അതേസമയം, മലയാളത്തിനെയും മലയാളനാടിന്റെ പച്ചപ്പിനെയും സ്‌നേഹിക്കാനും മലയാളത്തനിമയില്‍ അഭിമാനിക്കാനും പ്രവാസികള്‍ തയ്യാറാകുന്നത് പ്രത്യാശയ്ക്ക് വക നല്‍കുന്നതാണെന്നു സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. സംഘാടക സമിതി മുഖ്യരക്ഷാധികാരി കെ.പി.അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ യു.ഹുസയിന്‍ മുഹമ്മദ് സ്വാഗത പ്രസംഗം നടത്തി.
എന്‍.കെ.മുസ്തഫ, ഡോ.വണ്ടൂര്‍ അബൂബക്കര്‍, പി.എന്‍.ബാബുരാജന്‍, മുഹമ്മദ് ഈസ, ഷംസുദ്ദീന്‍ ഒളകര, അഡ്വ.നിസാര്‍ കോച്ചേരി, കെ.കെ.സുധാകരന്‍, ഷമീര്‍ വലിയ വീട്ടില്‍, അബ്ദുല്‍ ലത്തീഫ് നല്ലളം, മഷ്ഹൂദ് തിരുത്തിയാട്, നസീര്‍ പാനൂര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ മലയാളി സംഘടനകളുടെയും സാമൂഹിക സാംസ്‌കാരിക വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളുടെയും സഹകരണത്തോടെ ആണ് സംഘടിപ്പിക്കുന്നത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം