ദോഹ: ഫനാര്‍ ഇസ്‌ലാമിക പഠന വിഭാഗം സംഘടിപ്പിച്ച റംസാന്‍ പഠനക്ലാസ്സ് സമാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഹൂമയൂണ്‍ കബീര്‍ ഫാറൂഖി, മുജീബുര്‍റഹ്മാന്‍ മിശ്കാത്തി, സല്‍മാന്‍ സ്വലാഹി എന്നിവര്‍ റമാദാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിച്ചു.
ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് പ്രഗല്‍ഭ പണ്‍ഡിതനും പാറാല്‍ ഡി. ഐ. എ. കോളേജ് പ്രിന്‍സിപ്പലുമായ എം. ഐ. മുഹമ്മദ് അലി സുല്ലമി മറുപടി നല്‍കി. വിശുദ്ധ റമദാനില്‍ ജീവിത വിശുദ്ധി കൈവരിക്കാനും പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ശ്രമിക്കണമെന്ന് പണ്‍ഡിതന്മാര്‍ ആഹ്വാനം ചെയ്തു. പരിപാടിയുടെ ഭാഗമായി നടന്ന ക്വിസ് പ്രോഗ്രാമില്‍ വിജയികളായവര്‍ക്ക് ഫനാര്‍ പഠനവിഭാഗം മേധാവി മുഹമ്മദ് മൂസ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുറഹ്മാന്‍ സലഫി, ഫൈസല്‍ സലഫി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം