കൊച്ചി : നാടിന്‍റെ സാംസ്കാരികമുന്നേറ്റം സാധ്യമാക്കുംവിധം പ്രബോധനകേന്ദ്രങ്ങള്‍ ബഹുമുഖപദ്ധതികള്‍ നടപ്പിലാക്കണമെന്നു KNM സംസ്ഥാന വൈസ്പ്രസിടന്റ്റ് കെ കെ ഹസന്‍ മദീനി പറഞ്ഞു. KNM എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൌഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ പ്രബോധനകേന്ദ്രങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
KNM ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി അധ്യക്ഷത വഹിച്ചു. KNM സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, ISM സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, വി മുഹമ്മദ് സുല്ലമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ISM ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, എം എം ബഷീര്‍ മദനി, മീതീന്‍ പിള്ള സുല്ലമി, എം എം അബ്ബാസ് സ്വലാഹി, മുജ്ബീര്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം