ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആഗസ്ത് 19ന് സംഘടിപ്പിക്കുന്ന പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു. ഉദ്ഘാടനം ചെയ്തു. 16 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറ: ലുഖ്മാന്‍ (അധ്യായം 31), സൂറ: അല്‍മുത്വഫിഫീന്‍ (അധ്യായം 83) എന്നിവ ആസ്പദമാക്കിയും മുതിര്‍ന്നവര്‍ക്ക് സൂറ: അല്‍മാഇദ (അധ്യായം 5)യെ ആസ്പദമാക്കിയുമായിരിക്കും പരീക്ഷ നടത്തുക. അമുസ്‌ലീങ്ങള്‍ക്കും പരീക്ഷ എഴുതാം.
അപേക്ഷാ ഫോറങ്ങള്‍ ബിന്‍ മഹ്മൂദിലുള്ള ഇസ്‌ലാഹി സെന്റര്‍ ഓഫീസിലും www.islahiqatar.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 12ന് മുമ്പ് ഇസ്‌ലാഹി സെന്റര്‍ ഓഫീസിലോ quranexam2011@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 33572989 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം