Saturday, July 16, 2011
ISM ദൗത്യദീപ്‌തി ശാഖാ തല ക്യാമ്പുകള്‍ സമാപനത്തിലേക്ക്
കോഴിക്കോട്: സംഘടനാ ശാക്തീകരണവും വ്യക്തി സംസ്‌കരണവും ലക്ഷ്യമാക്കി ഐ എസ് എം സംസ്ഥാന സമിതി ആസൂത്രണം ചെയ്‌ത ദൗത്യദീപ്‌തി ശാഖാ തല ക്യാമ്പുകള്‍ സമാപനത്തിലേക്ക്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ നേരിട്ടാണ് ശാഖാ ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നത്. സംഘടനാ സെഷനില്‍ ദഅ്‌വത്ത്, ആദര്‍ശപഠനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ഓരോ ശാഖയും കര്‍മപദ്ധതി തയ്യാറാക്കി വരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളില്‍ ദൗത്യദീപ്‌തി ക്യാമ്പുകളും പ്രത്യേക അവലോകന യോഗങ്ങളും പൂര്‍ത്തിയായി വരുന്നു. ഏതാനും ക്യാമ്പ് റിപ്പോര്‍ട്ടുകള്‍:
തിരുത്തിയാട് ശാഖ ദൗത്യദീപ്‌തി ക്യാമ്പില്‍ ഫൈസല്‍ നന്മണ്ടയും നടക്കാവില്‍ ഫൈസല്‍ ഇയ്യക്കാട്, ഫൈസല്‍ നന്മണ്ട എന്നിവരും, നന്മണ്ട നോര്‍ത്തില്‍ ഒ കെ യൂനുസും, നന്മണ്ട സെന്‍ട്രലില്‍ ഫൈസല്‍ ഇയ്യക്കാടും, കാക്കൂരില്‍ മുസ്‌തഫ നുസ്‌രി, ടി പി ഇസ്‌മാഈല്‍ എന്നിവരും ഇടിയങ്ങരയില്‍ ഫൈസല്‍ ഇയ്യക്കാടും, കാരക്കുന്നത്ത് ഫൈസല്‍ നന്മണ്ടയും പാറന്നൂരില്‍ മുസ്‌തഫ നുസ്‌രിയും ദൗത്യദീപ്‌തി ക്യാമ്പുകളില്‍ പങ്കെടുത്തു.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം