Friday, July 15, 2011

QIIC പതിനൊന്നാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ആഗസ്ത് 19 ന്‌



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ വര്‍ഷം തോറൂം വിശുദ്ധ റമദാനിനോടനുബന്ധിച്ച് നടത്താറുള്ള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഈ വര്‍ഷം ആഗസ്ത് 19 ന് നടക്കുമെന്ന് ഇസ്‌ലാഹീ സെന്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷ നടത്തുക. ജനറല്‍ കാറ്റഗറിയില്‍ 16 വയസ്സിന് മുകളിലുള്ള ഏവര്‍ക്കും പരീക്ഷ എഴുതാവുന്നതാണ്. മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിലെ സൂറ: അല്‍മാഇദ (അദ്ധ്യായം 5)യെ ആസ്പദമാക്കിയായിരിക്കും ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് പരീക്ഷ നടത്തപ്പെടുക. 

വിദ്യാര്‍ത്ഥികള്‍ക്ക് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറ: ലുഖ്മാന്‍ (അദ്ധ്യായം 31), സൂറ: അല്‍മുത്വഫിഫീന്‍ (അദ്ധ്യായം 83) എന്നിവ ആസ്പദമാക്കിയാവും പരീക്ഷ. അമുസ്‌ലിം സഹോദരങ്ങള്‍ക്കും പരീക്ഷ എഴുതാവുന്നതാണ്. പ്രത്യേകമായി തെരഞ്ഞെടുത്ത പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങളും ലേഖനങ്ങളും അടങ്ങിയ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് പരീക്ഷ നടത്തപ്പെടുക. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം വെള്ളിയാഴ്ച വൈകീട്ട് 7ന് ഇസ്‌ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫോം ഇ—മെയിലിലൂടെ ലഭ്യമാകും. 

ആവശ്യമുള്ളവര്‍ 33572989, 77559929 എന്നീ നമ്പറുകളിലേക്ക് തങ്ങളുടെ ഇ—മെയില്‍ അഡ്രസ്സ് എസ് എം എസ് ചെയ്യേണ്ടതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739, 44416422, 33572989 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...