Saturday, July 16, 2011
വെളിച്ചം ഖുര്‍ആന്‍ പരീക്ഷയുടെ പതിനഞ്ചാമത് ഫലം പ്രഖ്യാപിച്ചു
കടലുണ്ടി: ശാഖ ഐ എസ് എം സംഘടിപ്പിക്കുന്ന വെളിച്ചം ഖുര്‍ആന്‍ പരീക്ഷയുടെ പതിനഞ്ചാമത് ഫലം പ്രഖ്യാപിച്ചു. എം കെ ശഫിയ്യ പൂക്കോട്ടുംപാടം, പി സി ഫരീദ പന്നിപ്പാറ, പി വി തസ്‌നിയ്യ ചാലിയം എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലാതല വിജയികള്‍: കെ എ ഫാത്തിമ (കാസര്‍കോട്), ഖൈറുന്നിസ മഹ്‌മൂദ് (കണ്ണൂര്‍), പി കെ റഹീന (വയനാട്), പി പി റഹിയ്യ നടക്കാവ് (കോഴിക്കോട്), നസ്‌റീന സാദിഖ് (മലപ്പുറം), പി എസ് റുഖിയാബി (പാലക്കാട്), ബീന നാസിര്‍ (തൃശൂര്‍), നസീറ അസീസ് (എറണാകുളം), സഫിയ സുബൈര്‍ (ഇടുക്കി), റജീന മുനീര്‍ (ആലപ്പുഴ), സമീറ (ബാംഗ്ലൂര്‍). പ്രാദേശിക സമ്മാനാര്‍ഹര്‍: പി വി ജസീന, കെ ഷാഹിദ, കെ പി കദീസക്കുട്ടി.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി മുസ്‌തഫ ഫാറൂഖി സമ്മാനവിതരണം നടത്തി. ഉസ്‌മാന്‍ ഫാറൂഖി ക്ലാസ്സെടുത്തു. അയ്യൂബ് കടലുണ്ടി, കുഞ്ഞാലി കക്കോവ്, ടി പി ഹുസൈന്‍ കോയ, പി ഇസ്‌ഹാഖ്, കെ ജൈസല്‍ പ്രസംഗിച്ചു.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം