Monday, July 04, 2011

ഖുര്‍ആന്‍, സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന്‍റെ ദൈവിക സന്ദേശം: മമ്മുട്ടി മുസ്ലിയാര്‍

ജിദ്ദ: മനുഷ്യന്റെ ഏതെങ്കിലുമൊരു പ്രത്യേക സ്വഭാവത്തെയോ വിശ്വാസത്തെയോ മാത്രമല്ല ജീവിതഗതിയെ സമൂലം പരിവര്‍ത്തിപ്പിക്കുന്നതാണ് ഖുര്‍ആനിന്റെ സ്വാധീനമെന്ന് മമ്മുട്ടി മുസ്ലിയാര്‍ പ്രസ്‌താവിച്ചു. സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ഖുറ്ആന്‍ ഹിഫ്‌ള്‍ മത്സര രജിസ്ട്രേഷന്‍ ഉല്‍ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനുമായുള്ള ആത്മബന്ധം മനുഷ്യന്‍ നിര്‍ഭയത്വം പ്രദാനം ചെയ്യുന്നു. ഒരു പാരായണ ഗ്രന്ഥം മാത്രമല്ല ഖുര്‍ആന്‍, മനുഷ്യസമൂഹത്തിന്‍ ദിശാബോധം നല്‍കുന്ന സന്മാര്‍ഗ ദര്‍ശനമാ ണ്. ഖുര്‍ആനിന്റെ ആളുകളെന്നു പറയുന്ന ചിലര്‍ തന്നെ തങ്ങള്‍ ചെയ്യുന്ന അനാചാരങ്ങള്‍ക്ക് തെളിവുണ്ടാക്കുവാന്‍ ഖുര്‍ആന്‍ വചനങ്ങളെ വളച്ചൊടിക്കുന്നത് പരിതാപകരമാണ്. റാഖ് എയറ്വേസ് റീജിയണല്‍ മാനേജറ് ഇബ്രാഹീം തിരുവനന്തപുരത്തില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററ് നാഷണല്‍ കമ്മറ്റി ചെയറ്മാന്‍ എഞ്ചിനീയറ് മുഹമ്മദ് ഹാഷിം ദേശീയതല ഉല്‍ഘാടനം നിര്‍വഹിച്ചു. പ്രവാസജീവിതത്തിലെ ഒഴിവ് സമയം ഖുറ്ആന്‍ പഠനത്തിലൂടെ ധന്യമാക്കാന്‍ അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

സൌദി മതകാര്യ വകുപ്പിന്റെ കീഴില്‍ പ്രവറ്ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീളില്‍ ഖുറ്ആന്‍ കരീമും സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിഫ്‌ള്‍ മത്സരങ്ങളുടെ പ്രാദേശികതല മത്സരങ്ങള്‍ ഒക്‌ടോബറിലും ദേശീയതല സമാപന മത്സരം നവംബറിലുമാണ്‍ നടക്കുക. സബ് ജൂനിയറ്, ജൂനിയറ്, സീനിയറ് വിഭാഗങ്ങളിലായി ഖുറ്ആനിലെ വിവിധ ഭാഗങ്ങളെ ആസ്പദമാക്കിയാണ്‍ മത്സരങ്ങള്‍. പങ്കെടുക്കാനാഗ്രഹിക്കുന്നവറ് അതത് പ്രദേശങ്ങളിലെ ഇസ്ലാഹി സെന്ററുകളില്‍ രജിസ്റ്ററ് ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശറഫിയ്യയിലെ ഇസ്ലാഹി സെന്ററ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. ശൈഖ് മുഹമ്മദ് മറ്സൂഖ് അല്‍ ഹാരിസി, പ്രൊഫസറ് കെ മുഹമ്മദ് അരീക്കോട് എന്നിവറ് സംബന്ധിച്ചു. സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററ് നാഷണല്‍ കണ് വീനറ് മുഹമ്മദ് കോയ ഹാഇല്‍ സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു. ഉമര്‍ എടവണ്ണ ഖിറാഅത്ത് നടത്തി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...