മഞ്ചേരി: ജില്ലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗവും സൈബര്‍ കുറ്റകൃത്യങ്ങളും കൗമാരക്കാരിലെ ലൈംഗിക അരാജകത്വവും ക്രമാതീതമായി വളരുന്നതില്‍ മഹല്ല് നേതൃതത്വങ്ങള്‍ ജാഗ്രതയോടെ കാണണമെന്ന് മുജാഹിദ് ജില്ലാ കണ്‍വന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യതിന്മകള്‍ക്കെതിരില്‍ മഹല്ല് തലങ്ങളില്‍ സംഘടിതമായ ബോധവത്കരണത്തിന് മതനേതൃത്വങ്ങള്‍ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മദ്യ-മയക്കുമരുന്ന് വിപണനക്കാരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അവസരമൊരുക്കുന്നവരെയും സംഘടിതമായി നേരിടാന്‍ മതസാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി അബ്ദുല്ലകുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എ അസ്ഗറലി മുഖ്യപ്രഭാഷണം നടത്തി. എ പി യൂനുസ് ഉമരി, പി ഹംസ സുല്ലമി കാരക്കുന്ന്, എ നൂറുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, സി മുഹ്‌സിന്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം