കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കി എന്‍ എസ് എസ് അവിഹിതമായി നേടിയ മുഴുവന്‍ സമ്പാദ്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത് ചോദിക്കുമ്പോള്‍ സാമുദായിക പ്രീണനം കാണുന്ന എന്‍ എസ് എസ് നേതൃത്വം, ഇരുമുന്നണികളോടും വിലപേശി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായുള്ള ആരോപണങ്ങളെക്കുറിച്ച് മറുപടി പറയണം. യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് സുകുമാരന്‍ നായരുടെ മകള്‍ക്ക് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി നല്കാനുള്ള നീക്കം ഗൗരവമായി കാണണം. സമുദായത്തിന്റെ പേരില്‍ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്ന എന്‍ എസ് എസ് നീക്കങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ ബോധവാന്മാരാകണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, മന്‍സൂറലി ചെമ്മാട,് ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം