സലാല: ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും വിഷയ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജന.സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസി സമൂഹമാണ് അവിടങ്ങളിലെ യഥാര്‍ത്ഥ അമ്ബാസടര്‍മാരെന്നും അതിനാല്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്റെ യഷസ്സുയര്ത്താന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റൂവി ഫാമിലി ഷോപ്പിംഗ് സെന്റര്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി പങ്കുകൊണ്ടു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം