കുവൈത്ത്: പുണ്യപൂക്കാലങ്ങളുടെ ഈ പവിത്ര മാസത്തില്‍ പുണ്യം നുകരുന്നതിന് ആത്മാര്‍ത്ഥമായി മത്സരിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് കുവൈത്ത് ഔക്കാഫ് ജാലിയാത്ത് അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി (സുഡാന്‍) പറഞ്ഞു. മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്. വിശുദ്ധ ഖുര്‍ആന്‍ വരച്ച് കാണിച്ച പാതയിലൂടെയുള്ള നമ്മുടെ പ്രയാണത്തിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സംഘടനാ പ്രവര്‍ത്തനം നമുക്ക് ഊര്‍ജ്ജവും ആശ്വാസവും ഉണ്ടാക്കിതരും. മുഹമ്മദ് അലി വിശദീകരിച്ചു.
സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാലാമതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ സാബിറ കോഴിക്കോട്, റംല ഉമ്മര്‍ കുട്ടി വടക്കേക്കാട്, നസ്‌റി കുഞ്ഞഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും മുഹമ്മദ് അലി, റാഫി നന്തി, ഹിലാല്‍ ടയോട്ട എന്നിവര്‍ വിതരണം ചെയ്തു. ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുറഹിമാന്‍, അബ്ദുല്‍ നാസര്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എ മൊയ്തുണി, മൊയ്തീന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വെളിച്ചം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് സലഫി, ടി.എം അബ്ദുറഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം