Monday, August 29, 2011

മുജാഹിദ് പണ്ഡിതൻ എസ് എം ഐദീദ് തങ്ങൾ നിര്യാതനായി

പ്രമുഖ മുജാഹിദ് പണ്ഡിതൻ  എസ് എം ഐദീദ് തങ്ങൾ  നിര്യാതനായി. ഖബറടക്കം തിങ്കൾ (29-08-2011) ഉച്ചക്ക് 2.30ന് മൂന്നിയൂര് ഒടുങ്ങാ‍ട്ട് ചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.




കെ എൻ എം ജനറൽ സെക്രട്ടറി, സി പി ഉമർ സുല്ലമിയുടെ അനുസ്മരണം

ഇസ്‌ലാഹീ ആദർ‍ശ പ്രബോധന രംഗത്ത് മഹത്തായ സേവനങ്ങളുടെ പാദമുദ്രകൾ‍ അവശേഷിപ്പിച്ചാണ് എന്റെ അടുത്ത സുഹൃത്തും പ്രമുഖ പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് ഐദീദ് തങ്ങൾ‍ വിടവാങ്ങിയത്.

വാദപ്രതിവാദ രംഗങ്ങളിലും ഖണ്ഡന പ്രസംഗവേദികളിലും പാണ്ഡിത്യവും പ്രാഗത്ഭ്യവും കൊണ്ട് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പല വാദപ്രതിവാദ വേദികളിലും ഞങ്ങൾ‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. കാര്യങ്ങൾ‍ പഠിക്കുന്നതിലും അവ അവതരിപ്പിക്കുന്നതിലും തങ്ങളുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഒരു കാലത്ത് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇസ്‌ലാഹി ആദർ‍ശവേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഐദീദ് തങ്ങൾ‍.

ആദർ‍ശ പ്രബോധന മേഖലയിൽ കണിശക്കാരനായിരുന്ന അദ്ദേഹത്തിന്റെ വിശാല മനസ്‌കതയും സഹിഷ്ണുതയും എന്നും മാതൃകയാണ്. മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പിൽ‍ ഏറെ ദുഃഖിതനായിരുന്ന അദ്ദേഹം മുജാഹിദ് ഐക്യത്തിനായി ആഗ്രഹിക്കുകയും പ്രവർ‍ത്തിക്കുകയും ചെയ്തു. മറുവിഭാഗത്തിന്റെ പണ്ഡിതസഭയുടെ ഫത്‌വാ ബോർ‍ഡ് ചെയർമാനായിട്ടും അദ്ദേഹം ഫത്‌വകളെ സംബന്ധിച്ച് എന്നോട് കൂടിയാലോചിക്കാറുണ്ടായിരുന്നു. സമുദായ ഐക്യത്തിനായും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. ആരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയിരുന്ന തങ്ങൾ‍ എതിരാളികളോട് പോലും സൗഹൃദം കാത്തുസൂക്ഷിച്ചു. വിദേശത്ത് മതകാര്യവകുപ്പിന്റെ പ്രബോധകനായി ജോലി ചെയ്യവേ ഇതര മുസ്‌ലിം സംഘടനാ നേതാക്കൾ‍ക്ക് പോലും സേവനങ്ങൾ‍ ചെയ്യാൻ‍ തങ്ങൾ‍ മടികാണിച്ചില്ല.

വിഷയങ്ങൾ‍ വിശദമായി പഠിച്ച ശേഷം മാത്രമേ പ്രബോധന വേദിയിൽ‍ തങ്ങൾ‍ അത് അവതരിപ്പിക്കാറുണ്ടായിരുന്നുളള്ളൂ. സുന്നീ ആദർ‍ശക്കാരനായിരിക്കെ പ്രമാണങ്ങളിൽ‍ വിശദമായ പഠനം നടത്തവേ ആണ് തൗഹീദ് പ്രസ്ഥാനത്തിലേക്ക് കടന്ന് വരാനും പിന്നീട് അതിന്റെ പ്രബോധനമേഖലയിലെ മുഖ്യ പണ്ഡിതന്മാരിലൊരാളാവാനും വഴിയൊരുങ്ങിയത്.

പഠന കാലത്ത് തന്നെ ഞങ്ങൾ‍ നല്ല സുഹൃത്തുക്കളായിരുന്നു. വ്യത്യസ്ഥ കോളജുകളിലാണ് പഠിച്ചതെങ്കിലും ആ സൗഹൃദം വളരെ ദൃഡമായി തന്നെ തുടർ‍ന്നു.

1942 ജൂണ്‍ 16 നാണ് സയ്യിദ് അബ്ദുല്ലാഹ് ഐദീദ് മുത്തുക്കോയതങ്ങളുടെയും പുതിയകത്ത് ശരീഫ ബീക്കുട്ടിയുടെയും മകനായി ഐദീദ് തങ്ങൾ‍ ജനിച്ചത്. 1965 മുതല്‍ ചാലിയം, മുക്കം, പരപ്പനങ്ങാടി, തിരൂരങ്ങാടി, ജെ ഡി ടി എന്നിവിടങ്ങളിൽ‍ അറബിക് മുൻ‍ഷിയായി സേവനമനുഷ്ടിച്ചു. 1988ലാണ് പ്രബോധകനായി ഖത്തറിലേക്ക് പോയി. ഖത്തർ‍ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്ററിന്റെ ഉപദേശക സമിതി ചെയർ‍മാനായിരുന്നു. പ്രബോധനത്തോടൊപ്പം ഖത്തറിൽ‍ ശൈഖ് ഖലീഫ റബ്ബാന്റെ കീഴിൽ‍ ബിസിനസ് രംഗത്തും അദ്ദേഹം പ്രവർ‍ത്തിച്ചു. പിണങ്ങോട്, മതിലകം, ഇടിയങ്ങര, തിരൂരങ്ങാടി, പാലത്തിങ്ങൽ‍, പരപ്പനങ്ങാടി, പറവണ്ണ, ചേളാരി, വെന്നിയൂർ‍ തുടങ്ങിയ സ്ഥലങ്ങളിൽ‍ ഖത്തീബായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാഞ്ഞീരപ്പളളി നൂറുൽ‍ ഹുദ അറബിക് കോളജിൽ‍ നിന്നാണ് അഫ്ദലുൽ‍ ഉലമ പൂർ‍ത്തിയാക്കിയത്. വാഗ്മി എന്നതിനു പുറമെ നല്ലൊരു എഴുത്തുകാരൻ‍ കൂടിയായിരുന്നു ഐദീദ് തങ്ങൾ‍. ആനുകാലികങ്ങളിൽ‍ നിരവധി മതലേഖനങ്ങൾ‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകൃതമയിട്ടുണ്ട്. പഠനാർ‍ഹമായ പ്രാർ‍ത്ഥനകൾ‍ എന്ന പുസ്തകവും കെ എൻ‍ എം വിദ്യാഭ്യാസ ബോർ‍ഡിനു വേണ്ടി പാഠപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർ‍ഹമത്തും നല്‍കുമാറാകട്ടെ.


സി പി ഉമർ‍ സുല്ലമി,
ജനറൽ‍ സെക്രട്ടറി,
കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ‍ എം),
മർകസുദ്ദ‌അ്‌വ,
കോഴിക്കോട് -2

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...