കോഴിക്കോട്: നാടിന്റെ ഗുണപരമായ മുന്നേറ്റത്തിന് യുവജനസംഘടനകളുടെ സക്രിയമായ ഇടപെടല്‍ അനിവാര്യമാണെന്ന് ഐ എസ് എം സംസ്ഥാന സമിതി യുവജന സംഘടനാ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ നടത്തിയ ഇഫ്‌ത്വാര്‍ സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തന പരിപാടികള്‍ യുവജനസംഘടനകള്‍ ഏറ്റെടുക്കണം. ലഹരി, സ്‌ത്രീധനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെ എല്ലാ സംഘടനകളും യോജിച്ച് ബോധവത്‌കരണം നടത്തണമെന്നും സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ റമദാന്‍ സന്ദേശം നല്‌കി.
എന്‍ പി ഹാഫിസ് മുഹമ്മദ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഖാദര്‍ പാലാഴി, ജാഫര്‍ അത്തോളി, ആദം മുല്‍സി (യൂത്ത് കോണ്‍ഗ്രസ്), നജീബ് കാന്തപുരം (മുസ്‌ലിം യൂത്ത് ലീഗ്), വി വി രാജന്‍ (യുവ ജനതാദള്‍), മുഹമ്മദ് വേളം (സോളിഡാരിറ്റി), പി സിക്കന്തര്‍ (എം എസ് എസ് യൂത്ത് വിംഗ്), എന്‍ എം അബ്‌ദുല്‍ ജലീല്‍ (ഐ എസ് എം), കെ പി സകരിയ്യ (കെ എന്‍ എം), വി എം ഇബ്‌റാഹീം, ജാഫര്‍ അത്തോളി, ഐ എസ് എം ഭാരവാഹികളായ ജഅ്‌ഫര്‍ വാണിമേല്‍, യു പി യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, എം എസ് എം ജന.സെക്രട്ടറി അന്‍ഫസ് നന്മണ്ട, മാധ്യമപ്രതിനിധികള്‍ തുടങ്ങിയവര്‍ ഇഫ്‌ത്വാര്‍ സംഗമത്തില്‍ സംബന്ധിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം