ദമ്മാം : സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ദമ്മാം, അല്‍ഖോബാര്‍ ഘടകങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച സംഘടനാ കണ്‍വെന്ഷന്‍ ദമ്മാമില്‍ നടന്നു. ദമ്മാം ഇസ്ലാഹി സെന്റെറില്‍ നടന്ന കണ്‍വെന്ഷനില്‍ ISM സംസ്ഥാന ട്രഷറര്‍ ഇസ്മായീല്‍ കരിയാട് മുഖ്യ പ്രഭാഷണം നടത്തി. ആദര്‍ശ പ്രബോധനവീഥിയിലെ സംഘബോധം ആരാധനയുടെ തന്നെ മറ്റൊരു ഭാഗമാണെന്നും പ്രബോധന ഉദ്യമങ്ങള്‍ സംഘടിതമായിത്തന്നെ നടക്കണമെന്നതാണ് ഇസ്ലാമിന്‍റെ താല്പര്യമെന്നും അദ്ദേഹം ഉണര്‍ത്തി.
പൂര്‍വകാല ഇസ്ലാഹി പണ്ഡിതരുടെയും നേതാക്കളുടെയും ത്യാഗനിര്‍ഭരമായ ആദര്‍ശപ്രബോധനമാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്നനുഭവിക്കുന്ന പ്രബുധതയുടെ പ്രാഥമിക കാരണമെന്നും കാലത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും ഇസ്ലാഹി പ്രവര്‍ത്തകര്‍ സ്വന്തം ദൌത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇസ്ലാഹി സെന്‍റെര്‍ വൈസ് പ്രസിടന്റ്റ് ഷൈജു എം സൈനുദ്ദീന്‍ പ്രസംഗിച്ചു. സലിം കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ ദമ്മാം ഘടകം ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. സി പി ഇബ്രാഹിം, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം