Wednesday, August 03, 2011

റമദാന്‍ കാല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി


ദോഹ: വിശുദ്ധിയുടെ മാസമായ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ രൂപം നല്‍കി. ഇഫ്താര്‍ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഇഫ്താര്‍കിറ്റ് വിതരണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ റമദാനില്‍ സംഘടിപ്പിക്കുന്നതാണ്.

ഓഗസ്റ്റ് 19 വെളളി ദോഹ, ദുഖാന്‍ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ നടക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമുസ്‌ലിം സഹോദരങ്ങള്‍ക്കും പ്രത്യേകം പരീക്ഷകള്‍ സംഘടിപ്പിക്കുന്നതാണ്. പരീക്ഷക്കുളള അപേക്ഷാഫോമുകള്‍ ഇസ്‌ലാഹീ സെന്റര്‍ ഓഫീസില്‍ നിന്നും www.islahiqatar.org  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വിജയികള്‍ക്ക് അല്‍മുഫ്ത ജ്വല്ലറി, അപ്പോളോ ഗോള്‍ഡ് എന്നിവര്‍ നല്‍കുന്ന സ്വര്‍ണ്ണനാണയവും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുന്നതിനുളള ഇഫ്താര്‍ കിറ്റുകളുടെ വിതരണം നിര്‍വഹിക്കുന്നതിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലാണ് വിതരണം നിര്‍വഹിക്കുക.

ഖത്തറിന്റെ വിവിധ ഏരിയകളില്‍ ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. ഇസ്‌ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെന്റര്‍ സെക്രട്ടറിയേറ്റ് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. വൈസ് പ്രസിഡണ്ട് ഹുസൈന്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം, ബശീര്‍ അന്‍വാരി, അബ്ദുറഹിമാന്‍ മദനി, അബ്ദുല്‍ അലി, എം.എ. റസാഖ്, റശീദ് അലി, നസീര്‍ പാനൂര്‍ സംസാരിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...