ദോഹ: വിശുദ്ധിയുടെ മാസമായ റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ രൂപം നല്‍കി. ഇഫ്താര്‍ മീറ്റുകള്‍, പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഇഫ്താര്‍ കിറ്റ് വിതരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്.
ആഗസ്ത് 19 വെളളിയാഴ്ച്ച ദോഹ, ദുഖാന്‍ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമുസ്‌ലിം സഹോദരങ്ങള്‍ക്കും പ്രത്യേകം പരീക്ഷകള്‍ സംഘടിപ്പിക്കുന്നതാണ്. പരീക്ഷക്കുളള അപേക്ഷാഫോമുകള്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസില്‍ നിന്നും www.islahiqatar.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പാവപ്പെട്ടവരെ നോമ്പ് തുറപ്പിക്കുന്നതിനുളള ഇഫ്താര്‍ കിറ്റുകളുടെ വിതരണം നിര്‍വഹിക്കുന്നതിനുളള ഒരുക്കങ്ങളും ആരംഭിച്ചു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലാണ് വിതരണം നിര്‍വഹിക്കുക. ഖത്തറിന്റെ വിവിധ ഏരിയകളില്‍ ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം