മഞ്ചേരി: വര്‍ധിച്ചു വര്‍ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് ഐ എസ് എം ഈസ്റ്റ് ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിയമനടപടികളിലെ കാലതാമസവും സമൂഹം ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗതയും പ്രതികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സമൂഹ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന മത നേതൃത്വങ്ങള്‍ ഇത്തരം തിന്മകളെ ഗൗരവമായി കാണണം. കുറ്റവാളികള്‍ക്ക് സംരക്ഷണം നല്കുന്നവരെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായം കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പെരുന്നാള്‍ അവധിദിനം മൂന്ന് ദിവസമെങ്കിലും ആക്കി നിശ്ചയിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. കെ മുഹമ്മദ് ഫൈസി തരിയോട്, യൂനുസ് ഉമരി, അലി അഷ്‌റഫ് പുളിക്കല്‍, മൊയ്തീന്‍ കുട്ടി സുല്ലമി, ശിഹാര്‍ അരിപ്ര, സലീം പെരിമ്പലം, മുജീബ് റഹ്മാന്‍ ഊര്‍ങ്ങാട്ടിരി, മുഹ്‌സിന്‍ തൃപ്പനച്ചി, മുഹമ്മദ് ബഷീര്‍ പുളിക്കല്‍ പ്രസംഗിച്ചു. ഫിറോസ്ബാബു നിലമ്പൂര്‍, അബ്ദുസ്സത്താര്‍ കുനിയില്‍, അന്‍വര്‍ഷക്കീല്‍ മങ്കട, അഷ്‌റഫ് പുളിക്കല്‍, അബ്ദുന്നാസര്‍ വണ്ടൂര്‍, ഹസനുദ്ദീന്‍ തൃപ്പനച്ചി, യു പി ശിഹാബുദ്ദീന്‍ അന്‍സാരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം