റിയാദ്: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി 2011 ആഗ്‌സ്റ്റ് 20 മുതല്‍ സെപ്തംബര്‍ 30 വരെ 'അനശ്വര ശാന്തിയുടെ ആദർശപാത' എന്ന പേരില്‍ മെംബർഷിപ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു.
കാമ്പയ്‌നിന്റെ ഭാഗമായി സൗദി അറേബ്യയിലെ മുപ്പതോളം ഇസ്‌ലാഹി സെന്ററുകളില്‍ വിവിധങ്ങളായ ആദര്‍ശ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളുടെ ഏകീകരണവും സംയുക്ത മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യം. ശാഖാതലങ്ങളില്‍ കാമ്പയിന്‍ ഉദ്ഘാടന സമ്മേളനങ്ങൾ, ദഅ്‌വാ സ്‌കോഡുകൾ, ആദര്‍ശ പാഠശാലകൾ, ജനസമ്പര്‍ക്ക പരിപാടികൾ, ലഘുലേഖ വിതരണം, പ്രമേയ വിശദീകരണ സംഗമങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടക്കും.
സെപ്തംബര്‍ മുപ്പതിന് പൂര്‍ത്തിയാകുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടെ മുഴുവന്‍ ഇസ്‌ലാഹി സെന്ററുകളിലും തുടര്‍ന്ന് മേഖലാ തലങ്ങളിലും ദേശീയ തലത്തിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ഈസ്‌റ്റേണ്‍ സോൺ, അല്‍ ഖസീം സോൺ, വെസ്‌റ്റേണ്‍ സോൺ, റിയാദ് സോണ്‍ എന്നീ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലവിലുള്ള സെന്ററുകള്‍ക്ക് പുറമെ ഏതാനും പുതിയ സെന്ററുകള്‍ കൂടി കാമ്പയിനോടു കൂടി നിലവില്‍ വരും. 2012 ജനുവരി മുതല്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിലേക്കായിരിക്കും കമ്മിറ്റികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.
കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവാസി ഘടകമായിട്ടാണ് ഇസ്‌ലാഹി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. വിശുദ്ധ ഖുര്‍ആനും തിരു നബിചര്യയും ആധാരമാക്കി ഇസ്‌ലാമിക പ്രബോധനം നിര്‍വ്വഹിക്കുന്നതോടൊപ്പം കാലത്തിന്റെ വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുന്നതിന് മുസ്‌ലിം കൈരളിയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളും ഇസ്‌ലഹി സെന്ററുകള്‍ നടത്തിവരുന്നുണ്ട്. സൗദി മതാകാര്യ മന്ത്രാലയവുമായി സഹകരിച്ച് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ നടത്തിവരുന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ പൊതുജനപങ്കാളിത്തം കൊണ്ട് സൗദി അറേബ്യയിലെ ഏറ്റവും വലിയ അനൗപചാരിക പൊതുപരീക്ഷ എന്ന ഖ്യാതി ഇതിനോടാകം നേടിയിട്ടുണ്ട്. ഖുര്‍ആന്‍ ലേണിംഗ് സ്കൂളുകൾ, ഹദീസ് പഠന ക്ലാസ്സുകൾ, വാരാന്ത്യ മതപഠന ക്ലാസ്സുകൾ, ഫാമിലി ക്ലാസ്സുകൾ, പഠന ക്യാമ്പുകൾ, തസ്‌കിയ്യ തര്‍ബിയ്യ സംഗമങ്ങൾ, പ്രബോധന പരിശീലന പരിപാടികൾ, പൊതുജന സംഗമങ്ങൾ, പാരന്റിംഗ്, മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വ്യവസ്ഥാപിതമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
വിവിധ പേരുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന യൂത്ത് വിംഗ്, വനിതകള്‍ക്കായുള്ള എം ജി എം, ഇതര മതസ്ഥര്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി 'ദി ട്രൂത്ത്’, വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശക വിഭാഗമായ 'പീസ്', ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുമായി 'ഡ്രോപ്‌സ്’, 'CIER' സിലബസ്സ് അനുസരിച്ച് നടക്കുന്ന മദ്‌റസ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹജ്ജ് ഉംറ കാരവനുകൾ, സകാത്ത് സെല്ല് എന്നിവ ഇസ്‌ലാഹി സെന്ററിന്റെ വിവിധ കീഴ്ഘടകങ്ങളാണ്.
മനുഷ്യന് മാനസിക സ്വസ്ഥത നല്‍കുന്ന ദൈവിക ചിന്തയുടെ ബോധപൂര്‍വ്വമായ നിരാകരണവും അഭാവവുമാണ് നിതാന്ത നിരാശയുടെ അസ്വസ്ഥജഢിലമായ മനസ്സുകളുടെ ഉടമകളാക്കി മനുഷ്യരെ മാറ്റുന്നത് എന്നതിനു വര്‍ത്തമാന വാര്‍ത്താവിശേഷങ്ങള്‍ മതിയായ തെളിവുകളാണ്. ഭൗതികവും പാരത്രികവുമായ ശാന്തിക്കും സമാധാനത്തിനും ആദര്‍ശ ബന്ധിതമായ ജീവിതം മാത്രമാണ് പരിഹാരം. ഈ ഒരു സന്ദേശമാണ് 'അനശ്വരശാന്തിയുടെ ആദര്‍ശപാത' എന്ന കാമ്പയിന്‍ പ്രമേയത്തിലൂടെ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുന്നോട്ട് വെക്കുന്നത്.
സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം, വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍, ഷാനിഫ് വാഴക്കാട്, ഷൈജു എം സൈനുദ്ദീന്‍, സലിം കരുനാഗപ്പള്ളി, ശരീഫ് പാലത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം