കോഴിക്കോട്: സാമൂഹ്യക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. വാദിറഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് സര്‍വീസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് നല്‌കുന്ന സഹായം ദൈവകാരുണ്യ പ്രവര്‍ത്തനവും സമൂഹത്തിന്റെ ബാധ്യതയുമാണ്. തീരദേശ മേഖലയില്‍ വാദിറഹ്‌മ ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വളരെ ഉപകാരപ്രദമാണെന്നും മന്ത്രി പറഞ്ഞു.
മൊയ്‌തീന്‍ കോയ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. റാഷിദ് ചക്കുംകടവ്, കൗണ്‍സിലര്‍മാരായ സ്വാമിനാഥന്‍, പാലക്കണ്ടി മൊയ്‌തീന്‍, അഹമ്മദ് ആശംസനേര്‍ന്നു. മന്ത്രിയില്‍ നിന്നും ആംബുലന്‍സിന്റെ താക്കോല്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി കെ വി നിയാസ് ഏറ്റുവാങ്ങി. പി കെ അഫ്‌സല്‍ നന്ദി പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം