മലപ്പുറം: റദ്ദാക്കിയ മദ്യനിരോധനാധികാരം പുനസ്ഥാപിച്ചു നല്‍കുന്നതു വരെ സമരം തുടരണമെന്ന് മലപ്പുറം എം എല്‍ എ പി ഉബൈദുല്ല ആഹ്വാനം ചെയ്‌തു. മദ്യനിരോധനാധികാരം: യു ഡി എഫ് തീരുമാനം ഉപസമിതി അട്ടിമറിക്കരുത്, ഉപസമിതി റിപ്പോര്‍ട്ട് കാലാവധി നിര്‍ണയിക്കുക, പുതിയ ബാറുകള്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ് നടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി പി ഖാലിദ് അധ്യക്ഷത വഹിച്ചു. പി പി എം അഷ്‌റഫ് (മുന്‍ ഡെപ്യൂട്ടി കലക്‌ടര്‍), ഫാദര്‍ തോമസ് പനക്കല്‍, ഉബൈദുല്ല താനാളൂര്‍ (സെക്രട്ടറി, കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല), ആന്റണി ചവറ (കെ സി ബി സി കോഴിക്കോട് രൂപത പ്രസിഡന്റ്), സദറുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി), മുജീബ്‌ഹസന്‍(എന്‍ വൈ എല്‍, ജില്ലാ പ്രസിഡന്റ്), ജോര്‍ജ് മാസ്റ്റര്‍ (എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അമാന്‍ (എസ് ഐ ഒ കാമ്പസ് സെക്രട്ടറി), ബോബന്‍ കൊക്കപ്പുഴ, ബാലന്‍ ഷൈന്‍ (എസ് എന്‍ ഡി പി), റസാഖ് കളപ്പാടന്‍ (ഐ എന്‍ എല്‍), എ ജെ സണ്ണി പെരിന്തല്‍മണ്ണ, ഷാജി മഞ്ചേരി, മൊയ്‌തീന്‍കോയ വെളിമുക്ക് (ഉപഭോക്തൃസമിതി), കെ സി വര്‍ഗീസ് പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്‌ദുല്‍ജബ്ബാര്‍ പെരിന്തല്‍മണ്ണ സ്വാഗതവും ജോ. സെക്രട്ടറി ടി വി മുംതാസ് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം