Monday, September 26, 2011

സമൂഹത്തെ സമുദ്ധരിക്കാന്‍ പ്രബോധകര്‍ ഇടപെടണം -ദി ട്രൂത്ത്‌ സംഗമം

മാനന്തവാടി: ജീര്‍ണതകള്‍ക്കെതിരെ സമൂഹത്തെ ബോധവത്‌കരിക്കാന്‍ പ്രബോധകര്‍ ക്രിയാത്മകമായി ഇടപെടണമെന്ന്‌ ദ ട്രൂത്ത്‌ സംസ്ഥാന സമിതി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച പ്രബോധക ശില്‌പശാല ആഹ്വാനം ചെയ്‌തു.

വിശ്വാസചൂഷണം വര്‍ധിക്കുകയും സദാചാരം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസവിശുദ്ധിയും ധാര്‍മികതയും തിരിച്ചുകൊണ്ടുവരേണ്ടത്‌ അനിവാര്യമാണെന്നും പ്രബോധകസംഗമം അഭിപ്രായപ്പെട്ടു. വെള്ളമുണ്ട സലഫി മസ്‌ജിദീല്‍നടന്ന ക്യാമ്പ്‌ ഐ എസ്‌ എം വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ ഉദ്‌ഘാടനം ചെയ്‌തു. ഖലീലുര്‍റഹ്‌മാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമും ക്രൈസ്‌തവതയും എന്ന വിഷയം കെ മുഹമ്മദ്‌ ഈസ അവതരിപ്പിച്ചു. 

മമ്മുട്ടി മുസ്‌ല്യാര്‍, ഐ എസ്‌ എം ഭാരവാഹികളായ അബ്‌ദുസ്സലാം മുട്ടില്‍, ഫൈസല്‍ ഇയ്യക്കാട്‌, ശുക്കൂര്‍ കോണിക്കല്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്‌ദുല്ല താനേരി, സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ തങ്ങള്‍, അബ്‌ദുല്‍ജലീല്‍ മദനി, ഷാജഹാന്‍ മൂഴിക്കല്‍, അഹ്‌മദ്‌ വെള്ളമുണ്ട, ഫിറോസ്‌ നിലമ്പൂര്‍ പ്രസംഗിച്ചു. വെള്ളമുണ്ടയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വീടുകളില്‍ സ്‌ക്വാഡ്‌ വര്‍ക്ക്‌ നടത്തി. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...