പരപ്പനങ്ങാടി: കേരള ഇസ്‌ലാഹി ക്ലാസ് റൂമിന്റെ കീഴിൽ ഇസ്‌ലാമിക സന്ദേശം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുവാൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സീഡികൾ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുർറബ്ബ് ഉബൈദുല്ല താനാളൂരിനു നൽകി പ്രകാശനം ചെയ്തു.
പ്രകാശന സമ്മേളനം ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.
കേരള ഇസ്‌ലാഹി ക്ലാസ് റൂം കഴിഞ്ഞ റമദാനിൽ നടത്തിയ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ വനിതാ വിഭാഗം ഒന്നാം സമ്മാനാർഹയായ മാജിദ മഹ്മൂദിനുള്ള പുരസ്കാരം നാൽകി ആദരിച്ചു.
ഐ എസ് എം സംസ്ഥാന സെക്രട്ടറി ഇ ഒ ഫൈസൽ, അബ്ദുൽ കലാം തിരുന്നാവായ (ഒറ്റത്താണി), അബൂബക്കർ നസ്സാഫ് മൌലവി, ഉബൈദുല്ല താനാളൂർ, അബൂ അബ്ദുൽ ബാസിത് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം