വിജയികൾ |
വിദ്യാര്‍ത്ഥി വിഭാഗത്തില്‍ ഫാത്വിമ ശബ്‌നം ബിന്‍ത്‌സലീം (ഹിലാല്‍) 96 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കിനര്‍ഹയായി. ഫര്‍സാന അബ്ദുല്ല (നജ്മ), റിസ്‌വിന്‍ റഫീഖ് (വക്‌റ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിനും പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രത്യേക പരിശോധന കള്‍ക്കും ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അബ്ദുല്‍അലി അറിയിച്ചു.
ഫലമറിയാന്‍ ഇസ്‌ലാഹീ സെന്റര്‍ വെബ്‌സൈറ്റായ www.islahiqatar.org സന്ദര്‍ശിക്കുകയോ 44358739/ 44416422 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. റമദാനില്‍ നടന്ന പരീക്ഷയില്‍ ദോഹ, ദുഖാന്‍ കേന്ദ്രങ്ങളിലായി നൂറുകണക്കിന് ആളുകളാണ് പരീക്ഷ എഴുതിയത്.
വിജയികളെ ഇസ്‌ലാഹീ സെന്റര്‍ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു. ഈ മാസം 23ന് മദീനഖലീഫയിലുള്ള മര്‍കസുദ്ദഅ്‌വയില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം