മലപ്പുറം: അന്ധ-ബധിതരുടെ വിദ്യാഭ്യാസവും തൊഴിലും ലക്ഷ്യമാക്കി സര്‍ക്കാര്‍ സമഗ്രപാക്കേജ് കൊണ്ടുവരണമെന്ന് ഐ എസ് എം സംസ്ഥാന ദഅ്‌വാവിംഗ് മലപ്പുറത്ത് സംഘടിപ്പിച്ച ബധിര ക്യാമ്പ് ആവശ്യപ്പെട്ടു. ഇവര്‍ക്കായി പ്രത്യേക എംപ്ലോയ്‌മെന്റ് ബ്യൂറോകള്‍ രൂപീകരിക്കണം. സര്‍ക്കാറിതര പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്ധ-ബധിര ഉദ്യോഗസ്ഥ സംവരണം കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് വിലയിരുത്താന്‍ മോണിറ്ററിംഗ് കാര്യക്ഷമമാക്കണം -യോഗം ആവശ്യപ്പെട്ടു.
പി ഉബൈദുല്ല എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പാര്‍ശ്വവത്‌കൃതരെ സാമൂഹ്യമുഖ്യധാരയിലേക്കുയര്‍ത്താന്‍ മതസാമൂഹ്യസംഘടനകള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. അബു തറയില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ അഹമ്മദ്, ടി പി ഹുസൈന്‍ കോയ, നസീര്‍ ക്ലാസ്സെടുത്തു, സലാം മേല്‍പ്പുറം, സി എച്ച് ജാഫര്‍, കെ പി അമീര്‍, ടി അബ്‌ദുല്ല ജിഹാദ്, ഉമ്മര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം