ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ് ദാനസംഗമം ഇന്ന് (വെളളി) വൈകീട്ട് 6 - മണിക്ക് മദീനഖലീഫ മര്‍കസുദ്ദഅ്‌വയില്‍ നടക്കും. കേരള സംസ്ഥാന പാഠപുസ്തകസമിതി അംഗവും സി.ഐ.ഇ.ആര്‍ ഡയറക്ടറുമായ സി.എ. സഈദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ വിവിധ വകുപ്പു തലവന്‍മാരും ചാരിറ്റി അസോസിയേഷന്‍ പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്കും സെന്ററിന്റെ ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച 'വെളിച്ചം' പദ്ധതിയിലെ വിജയികള്‍ക്കുമാണ് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുക.
പ്രായഭേദമന്യേ മൂന്നുവര്‍ഷം കൊണ്ട് വിശുദ്ധഖുര്‍ആനിന്റെ അര്‍ത്ഥവും ആശയവും പഠിക്കുവാന്‍ അവസരം നല്‍കുന്ന പാഠ്യപദ്ധതിയാണ് 'വെളിച്ചം'. ഇരുപത് ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിലെ വിജയികളെയാണ് പരിപാടിയില്‍ ആദരിക്കുന്നത്. ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയില്‍ 50%ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്യും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം