Tuesday, September 27, 2011

കമ്മീഷന്‍ ശിപാര്‍ശ തള്ളണം : കെ ജെ യു


കോഴിക്കോട് : സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള ബില്ലിന്‍റെ കരടിനായി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ തള്ളിക്കലായണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പിഴയോടുക്കണമെന്നും അവരെ നിയമപരമായി യോഗ്യരാക്കണമെന്നുമുള്ള കമ്മീഷന്‍ ശിപാര്‍ശ സംസ്കൃത സമൂഹത്തിനു യോജിച്ചതല്ല. മനുഷ്യവിഭവശേഷി ക്രിയാത്മകമായി ഉപയോഗിക്കുന്നതിനു പകരം ഗര്‍ഭച്ചിദ്രം പ്രോത്സാഹിപ്പിക്കണമെന്ന തരത്തിലുള്ള ശിപാര്‍ശ മാനവികതക്കും ധാര്‍മികതക്കും യോജിക്കാത്തതാണ്. 

പ്രസിടന്റ്റ്‌ എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, ഡോ: അബ്ദുറസാഖ് സുല്ലമി, ഡോ: ടി പി അബ്ദുല്‍ റഷീദ്, കെ അബൂബക്കര്‍ മൌലവി, മുഹമ്മദ്‌ സലീം സുല്ലമി, അബ്ദുല്‍ അലി മദനി എന്നിവര്‍ സംസാരിച്ചു. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...