ദോഹ: ബോധനപ്രക്രിയ ഫലപ്രദമാവണമെങ്കില്‍ ഗൃഹാന്തരീക്ഷം അനുകൂലമാവണമെന്ന് പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ സി.എ. സഈദ് ഫാറൂഖി പ്രസ്താവിച്ചു. ഇസ്‌ലാഹീ മദ്രസ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ നിന്ന് പഠിക്കുന്ന വസ്തുതകളുടെ പ്രായോഗിക പരിശീലനം നടക്കേണ്ടത് വീടുകളിലാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ റോള്‍ മോഡലുകളായാല്‍ മാത്രമേ പഠനപ്രക്രിയ വിജയകരമാവുകയുള്ളൂ - ഫാറൂഖി ചൂണ്ടിക്കാട്ടി.
അബ്ദുറഹിമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, ശാഹുല്‍ഹമീദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മുനീര്‍ മങ്കട സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം