Saturday, October 01, 2011

വിമന്‍സ് കോഡ്‌ നിര്‍ദേശങ്ങള്‍ തള്ളികളയുക: നജ്റാന്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍



നജ്റാന്‍: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനുള്ള ബില്ലിന്റെ കരടിനായി ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവാദ ശിപാര്‍ശകള്‍ തള്ളികളയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നജ്റാന്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ പിഴ നല്‍കണമെന്ന കമ്മീഷന്‍ ശിപാര്‍ശ മാനുഷിക മൂല്യങ്ങള്‍ക്കും ധാര്മികതക്കും നിരക്കാത്തതാണ്. ഭൂണ ഹത്യ പ്രോത്സാഹിപ്പിക്കുന തരത്തിലുള്ള കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകും. 


ഇന്ത്യയുടെ പ്രധാന ശക്തിയായ മനുഷ്യവിഭവ ശേഷിയെ തകര്‍ക്കാന്‍ പ്രേരണ നല്‍ക്കുന്ന കമ്മീഷന്‍ ശിപാര്‍ശകള്‍ വിമര്‍ശന വിധേയമാണ്. ഇത്തരം മനുഷ്യത്വ രഹിതവും അശാസ്ത്രീയവുമായ നിയമനിര്‍മാണം നിര്‍ദേശിക്കുന്ന കമ്മിഷന്‍ പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ പൊതു സമൂഹം പ്രതിജ്ഞാബദ്ധരാണ്. അബ്ദുല്‍ലത്തീഫ് മൗലവി കാടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...