കോഴിക്കോട്: രാഷ്ട്രപുരോഗതിയുടെ അടിസ്ഥാനം ജനസംഖ്യാ നിയന്ത്രണമാണെന്ന മൗഢ്യം വെച്ചുപുലര്‍ത്തുന്നവരാണ് ഗര്‍ഭച്ഛിദ്രം നിയമംമൂലം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഐ.എസ്.എം. സംസ്ഥാന സമിതിയുടെ പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം അടിച്ചേല്പിച്ചാല്‍ ചെറുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
മുടിമുക്കിയ വെള്ളം വിറ്റ് കാശാക്കുന്നവരും മന്ത്രിച്ചൂതിയ വെള്ളവും നൂലും വാണിഭം നടത്തുന്നവരും ജിന്ന് ചികിത്സാ ക്ലിനിക്ക് നടത്തുന്നവരും ആത്മീയ വാണിഭമാണ് നടത്തുന്നത്. ലൈംഗിക അധാര്‍മികതകള്‍ക്കും അഴിമതിക്കും ലഹരി വിപത്തിനുമെതിരെ എല്ലാ സംഘടനകളും യോജിച്ച് ബോധവത്കരണം നടത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കൃഷിമന്ത്രി കെ.പി. മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷനായിരുന്നു. ഡോ. ഹുസൈന്‍ മടവൂര്‍, അബൂബക്കര്‍ നന്മണ്ട, എന്‍.എം. അബ്ദുള്‍ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം