തളിപ്പറമ്പ്: കെ.എന്‍.എം.മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സി.അബ്ദുല്ലഹാജി(72) അന്തരിച്ചു. ദീര്‍ഘകാലം KNM കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ്. തളിപ്പറമ്പ് സലഫി മസ്ജിദ്, തളിപ്പറമ്പ് മസ്ജിദ്, തൗഹീദ്, പരിയാരം സലഫി മസ്ജിദ്, കണ്ണൂര്‍ സലഫി മസ്ജിദ് എന്നിവയുടെ നിര്‍മാണത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
ഭാര്യമാര്‍:പരേതയായ സഫിയ(തൃക്കരിപ്പൂര്‍), സക്കീന(ബ്ലാത്തൂര്‍). സഹോദരങ്ങള്‍: സി.ഹംസഹാജി, സിദ്ദിഖ്(സെക്രട്ടറി, തളിപ്പറമ്പ് ജുമാമസ്ജിദ് ട്രസ്റ്റ് കമ്മിറ്റി), അശ്രഫ്(വ്യാപാരി, തളിപ്പറമ്പ്), ഉമ്മര്‍(തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍), ഖദീജ, ആയിഷ, പരേതരായ മമ്മുഹാജി, മറിയം. വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. സഹോദരന്‍ ഹംസഹാജി മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട, സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം ഹാജി എലാങ്കോട്, ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്, കെ.പി.സി.സി. സെക്രട്ടറി സതീശന്‍ പാച്ചേനി, ദ ട്രൂത്ത് ഡയറക്ടര്‍ ബശീര്‍ പട്ടേല്‍താഴം, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ റംലപക്കര്‍, വൈസ് ചെയര്‍മാന്‍ കോമത്ത് മുരളി, ഡോ.എ.ബഷീര്‍, മുജാഹിദ് നേതാക്കളായ മമ്മൂട്ടി മുസലിയാര്‍, അബ്ദുള്‍ലത്തീഫ് കരുമ്പിലാക്കല്‍, പി.ടി.അബ്ദുല്‍ അസീസ് സുല്ലമി, ഐ.പി.അബ്ദുള്‍സലാം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ അനുശോചനമറിയിക്കാനെത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം