ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്ന 'മലയാളപ്രതിഭാ' മല്‍സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. മലയാളഭാഷ യോടും കേരളസംസ്‌കാരത്തോടും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മല്‍സരത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ നടന്നത്. ഇതില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 11ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിലേക്ക് യോഗ്യത നേടും. വിജയികള്‍ക്ക് ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആറാം ഖത്തര്‍ മലയാളി സമ്മേളനവേദിയില്‍ വെച്ച് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എം.ഇ.എസ്, ഐഡിയല്‍, ബിര്‍ല, ഡി.എം.ഐ.എസ്, ഡി.പി.എസ്. എം.ഐ.എസ്, ശാന്തിനികേതന്‍ തുടങ്ങിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്ന പരീക്ഷയ്ക്ക് മന്മഥന്‍ മമ്പള്ളി, നാസര്‍ കക്കട്ടില്‍, സിന്ദു, സുമിത ജൂലിയറ്റ്, ടാന്‍സി ജേക്കബ്, സാജിദ അബു, ഫാരിസ് മൊയ്തു, അബ്ദുല്‍ അലി, ലത്വീഫ് മാട്ടൂല്‍, നിസാര്‍ എന്‍.പി, മുഹമ്മദ് സ്വാലിഹ്, ശാഹുല്‍ ഹമീദ്, മഹ്‌റൂഫ് കോഴിക്കോട്, നൗശാദ് പയ്യോളി, സലീം കണ്ണൂര്‍, അബ്ദുല്‍വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം