ജിദ്ദ: വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന വിശ്വാസവഞ്ചന അധികരിച്ചത് മാനുഷികബന്ധങ്ങള്‍ തകരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് പ്രശസ്ത പണ്ഡിതനും കേരള ജംഇയ്യത്തുല്‍ഉലമ വൈസ് പ്രസിഡണ്ടുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. വിശ്വാസിയെ കുറിച്ച് ഒരാള്‍ക്ക് വിശ്വാസവും പ്രതീക്ഷയും പ്രത്യാശയും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇസ്‌ലാം ആദരിക്കപ്പെടുകയും ജനങ്ങളിലേക്ക് വളരെവേഗം പ്രവേശിക്കുകയും ചെയ്യുമെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അല്‍ഹുസാം ഹജ്ഗ്രൂപിന്റെ അമീറായി എത്തിയ അദ്ദേഹം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. ദാരിദ്ര്യമല്ല മറിച്ച് വഴിവിട്ട ബന്ധങ്ങളും വിശ്വാസ്യതയില്ലായ്മയുമാണ്‌ഐ.ടി ഉള്‍പ്പടെയുള്ള സമൂഹത്തിലെ ഉന്നതശ്രേണിയില്‍ ഉള്ളവരില്‍ പ്രകടമായ ദാമ്പത്യതകര്‍ച്ച വ്യക്തമാക്കുന്നത്. ഇണയുടെ ഉയര്‍ന്ന യോഗ്യതയും ശമ്പളവും വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടത്രെ. മാതാപിതാക്കളുടെ സ്വത്തിന്റെ സംരക്ഷകരാവേണ്ടവരാണ് മക്കള്‍. ഇവിടെ സമ്പാദിക്കുന്നത് പല ഗള്‍ഫ്കുടുംബങ്ങളും ആര്‍ഭാടകരമായി കളഞ്ഞുകുളിക്കുന്നത് പല പ്രവാസികളെയും ഇവിടെ നിത്യവാസികളാക്കിയിരിക്കുന്നു. കളവ് നിര്‍ലോഭം പറയുന്നത് കൊണ്ടാണ് ഇടക്ക് സത്യം പറയുമ്പോള്‍ ദൈവത്തെ പിടിച്ചു സത്യം ചെയ്യേണ്ടിവരുന്നത്. അതോടെ അത് വരെ പറഞ്ഞത് സത്യമല്ലാതാവുന്നു. വിശ്വസ്തയുടെ ഈ പുണ്യനാട്ടില്‍ പോലും കരിഞ്ചന്തയും വഞ്ചനയും വളരുന്നു. വിശ്വസ്യത ഇല്ലാത്ത മുഖം നഷ്ടപ്പെട്ടരായി സമൂഹം മാറിയിരിക്കുന്നു. ഖുര്‍ആന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ട പോലെ ഓരോ വിശ്വാസിയും ജീവിതത്തില്‍ വിശ്വാസ്യത നിലനിര്‍ത്താനും ഇടപാടുകളില്‍ വിശ്വസ്തത പുലര്‍ത്താനും ശ്രദ്ധിക്കണമെന്നും സി.എം ആഹ്വാനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. നൗഷാദ് കരിങ്ങനാട് സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.
Monday, October 17, 2011
ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം പരസ്പര വിശ്വാസമില്ലായ്മ: സി.എം. മൗലവി
Tags :
സൗദി ഇസ്‌ലാഹി സെന്റ്ര്
Related Posts :

ഖുര്‍ആന്‍ പഠനത്തിന് മുസ്ലിംകള് തയ...

അറിവു പകര്‍ന്ന് പാരലല്‍ മീഡിയ വര്‍ക...
'അറിവിന് തേന്‍കുടം-2012' സൗദി ഇസ്...

യോജിപ്പിന്റെ മേഖലകള്‍ വിശകലനം ചെയ്യ...

അന്ധവിശ്വാസങ്ങളെ പുനരാവിഷ്കരിക്കുന...

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാമ...

ഇസ്‌ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാ...

ജിദ്ദ ഇസ്‌ലാഹി സെന്റ്റെര്‍ മുപ്പതാം...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം