ജിദ്ദ: ഫോക്കസ് ജിദ്ദയും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്‌നി ബോധവല്‍ക്കരണ ക്ലാസും, രോഗം തുടക്കത്തില്‍ കണ്ടെത്തി ചികില്‍സ നല്‍കുന്ന പദ്ധതിയും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദയും, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സഹകരിച്ചുകൊണ്ടു നടത്തുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാരിച്ച ചെലവും, ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചികില്‍സയും, കുറഞ്ഞ വിജയ സാധ്യതയും രോഗം വരുന്നതിനു മുമ്പെ തടയേണ്ടത് അത്യാവശ്യമാക്കുന്നുവെന്ന് കോണ്‍സല്‍ ചൂണ്ടിക്കാട്ടി.
അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എം ഡി മുഹമ്മദ് ആലുങ്കല്‍ ചടങ്ങില്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തി. ഫോക്കസ് ജിദ്ദ ഉപദേശകസമിതി അംഗമായ ഡോ: ഇസ്മയില്‍ മരുതേരി ഫേസ് ബുക്ക് പേജും, സലാഹ് കാരാടന്‍ ബ്രോഷറും പ്രകാശിപ്പിച്ചു. ഫോക്കസ് ജിദ്ദ സി ഇ ഒ പ്രിന്‍സാദ് പയ്യാനക്കല്‍ കിഡ്‌നി രോഗത്തെക്കുറിച്ച് ചടങ്ങില്‍ പ്രഭാഷണം നടത്തി. ഫോക്കസ് ജിദ്ദ അഡ്മിന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ മുബശിര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് കുട്ടി മാസ്റ്റര്‍( കെ എം സി സി),സക്കീര്‍ ഹുസൈന്‍(ഒ ഐ സി സി), അബ്ദുള്‍ റഹ്മാന്‍ വണ്ടൂര്‍(നവോദയ), ഉസ്മാന്‍ ഇരുമ്പുഴി(എം ഇ എസ് ആന്റ് മീഡിയ ഫോറം), അമീര്‍ അലി( എം എസ് എസ്), മുഹമ്മദലി ചുണ്ടക്കാടന്‍ (ഇസ്ലാഹി സെന്റര്‍), ഇമ്രാന്‍( അല്‍ അബീര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോക്കസ് ജിദ്ദ ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് സമാപന പ്രസംഗവും നടത്തി. അബ്ദുള്‍ വാഹിദ് സ്വാഗവും, ജലീല്‍ സി എച്ച് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം