Sunday, October 09, 2011

ധാര്‍മികത സാമൂഹ്യഭദ്രതയുടെ അടിത്തറ: ജി.കാര്‍ത്തികേയന്‍



ദോഹ: ധാര്‍മികത കാത്തുസൂക്ഷിക്കുന്ന ജീവിതരീതി പിന്തുടര്‍ന്നാലേ ഭദ്രമായ സാമൂഹ്യാന്തരീക്ഷം സാധ്യമാവുകയുള്ളുവെന്ന് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെല്ലാം പുരോഗതി കൈവരിച്ചെങ്കിലും സമൂഹത്തിന്റെ ധര്‍മബോധം കൈമോശം വരികയാണ്. മദ്യപാനത്തിലും ആത്മഹത്യയിലും സ്ത്രീപീഡനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. മനുഷ്യനെ ധര്‍മബോധമുള്ളവനാക്കാനാണ് എല്ലാ മതങ്ങളും ശ്രമിച്ചിട്ടുള്ളത്. മതത്തോടുള്ള ആഭിമുഖ്യം യുവാക്കളിലും പൊതുസമൂഹത്തിലും വളര്‍ന്നു വരുന്നുവെങ്കിലും മറുവശത്ത് അധാര്‍മികപ്രവണതകളും തഴച്ചുവളരുന്ന വിരോധാഭാസമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും ശാന്തിയും സമാധാനവും സാധ്യമാവണമെങ്കില്‍ ധാര്‍മികബോധമുള്ള ഒരു ജീവിതശൈലി ആര്‍ജിച്ചെടുക്കാന്‍ സാധിക്കേണ്ടതുണ്ട് – കാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍.സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. സമ്മേളനപഠന ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എ.കെ.ഉസ്മാന്‍, കെ.കെ. സുധാകരന് കൂപ്പണ്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. 'ധാര്‍മികതയിലൂടെ അനശ്വരശാന്തി' എന്ന സമ്മേളനപ്രമേയം അഡ്വ. ഇസ്മാഈല്‍ നന്മണ്ട വിശദീകരിച്ചു. എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്‍മണ്ട മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കെ.എം.സി.സി ജനറല്‍ സെക്രട്ടറി എ.പി. അബ്ദുറഹ്മാന്‍, സംസ്‌ക്യതി പ്രതിനിധി ബാബു മണിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് നല്ലളം സ്വാഗതവും ബഷീര്‍ അന്‍വാരി നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...