കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന മതതീവ്രവാദത്തെ ചൂണ്ടിക്കാട്ടി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ അവമതിക്കാനുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ നീക്കം അപലപനീയമാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ആഗോള പ്രസ്ഥാനത്തിന്റെ കീഴ്ഘടകമല്ല. മതതീവ്രവാദത്തെ ശക്തിയുക്തം തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മുജാഹിദ് പ്രസ്ഥാനത്തിന്‍റെതെന്ന് യോഗം പ്രസ്താവിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഡോ.ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി, എ. അബ്ദുല്‍ഹമീദ് മദീനി, കെ. അബൂബക്കര്‍ മൗലവി, എ. അസ്ഗര്‍ അലി, പി.ടി. വീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, ഡോ. പി.പി. അബ്ദുള്‍ഹഖ്. എം.ഐ. മുഹമ്മദലി സുല്ലമി, കെ.പി. സകരിയ്യ, പി.കെ. ഇബ്രാഹിം ഹാജി ഏലങ്കോട്, ഐ.പി. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം