Saturday, October 08, 2011

QIIC മലയാളി സമ്മേളനം: പ്രബന്ധരചനാ മല്‍സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു


ദോഹ: നവംബര്‍ 17, 18 തീയതികളില്‍ മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധ രചനാ മല്‍സരം സംഘടിപ്പിക്കുന്നു. ലോകത്തിന്റെ ഏതുഭാഗത്തു നിന്നും 16 വയസ്സിനു മുകളിലുള്ള മലയാളികള്‍ക്ക് ഈ മല്‍സരത്തില്‍ പങ്കെടുക്കാം. സമ്മേളന പ്രമേയമായ 'ധാര്‍മികതയിലൂടെ അനശ്വരശാന്തി' എന്ന വിഷയത്തില്‍ മലയാളത്തിലുള്ള തങ്ങളുടെ രചനകള്‍ വെള്ള പേപ്പറില്‍ 10 പുറത്തില്‍ കവിയാതെ ഒക്‌ടോബര്‍ 25ന് മുമ്പായി ബിന്‍മഹ്മൂദിലുള്ള ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഫീസിലോ info@malayaliconference.com എന്ന ഈ മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം. 

വിജയികള്‍ക്ക് മലയാളി സമ്മേളനവേദിയില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കും. ഖത്തറിന് പുറത്തുള്ളവര്‍ സമ്മാനാര്‍ഹരായാല്‍ കോഴിക്കോട് മര്‍കസുദ്ദഅ്‌വ മുഖേനയോ ജിസിസിയിലുള്ള ഇസ്‌ലാഹി സെന്ററുകള്‍ മുഖേനയോ സമ്മാനങ്ങള്‍ കൈമാറുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739/ 33572989 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.


0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...