ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ പ്രചരണോല്‍ഘാടനം 2011 ഒക്ടോബര്‍ 07 വെള്ളിയാഴ്ച വൈകീട്ട് 7.15ന് ബിന്‍ മഹ്മൂദിലെ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്‍റര്‍ അങ്കണത്തില്‍ നടക്കും. കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രചരണോല്‍ഘാടനം നിര്‍വഹിക്കും. വിവിധ സംഘടനാ പ്രതിനിധികളായ കെ. കെ. ശങ്കരന്‍ (സംസ്‌ക്യതി), ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ഇന്‍കാസ്), എ.പി. അബ്ദുറഹിമാന്‍ (കെ.എം.സി.സി), അഡ്വ. ഇസ്മാഈല്‍ നന്‍മണ്ട എന്നിവര്‍ ആശംസകളര്‍പ്പിക്കും.
ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ''ധാര്‍മികതയിലൂടെ അനശ്വരശാന്തി'' എന്ന സമ്മേളനപ്രമേയം വിശദീകരിച്ചുകൊണ്ട് പ്രമുഖ പ്രഭാഷകനും എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അന്‍ഫസ് നന്‍മണ്ട മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിലെ പഠനകേമ്പിലേക്കുളള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം, ജീവകാരുണ്യ പദ്ധതിയുടെ പ്രഖ്യാപനം തുടങ്ങിയവയും പരിപാടിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44358739 എന്ന നമ്പറില്‍ ബന്ധപ്പെടുക
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം