സലാല : ഇസ്ലാഹി നേതാക്കളുടെ ഇടപെടലുകളാണ് സമുദായത്തെ സാംസ്കാരികമായി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചതെന്ന് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം സി വടകര പറഞ്ഞു. പ്രവര്‍ത്തന സൌകര്യത്തിനായി പുതിയ കെട്ടിടത്തിലേക്ക് മാറിയ സലാല ഇസ്ലാഹി സെന്‍റെര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടില്‍ ചടഞ്ഞിരുന്ന ഒരു സമുദായത്തെ ഇന്ന് കാണുന്ന പുരോഗതിയിലെത്തിച്ചതിനു നാം മുജാഹിദ് പണ്ഡിതന്മാരോട് കടപ്പെട്ടിരിക്കുന്നു. തൌഹീദില്‍ ഉറച്ചുനിന്ന് ജീര്‍ണതകള്‍ക്കെതിരെ ഇനിയും പോരാടേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. പ്രസിടന്റ്റ് നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു.
കെ എം സി സി പ്രസിടന്റ്റ് വി എ അബ്ദുല്‍ അസീസ് ഹാജി, ഡോ: നിസാര്‍, ഹുസൈന്‍ കാച്ചിലോടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ ടി അബ്ദുല്‍സലാം സ്വലാഹി ഉല്ബോധനം നടത്തി. അസ്ലം കീഴൂര്‍ സ്വാഗതവും എം പി ഷാജഹാന്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം