Tuesday, October 04, 2011

ശാസ്ത്രനേട്ടങ്ങള്‍ നന്മയിലേക്ക് നയിക്കുന്നതാവണം-ഡോ. എം.കെ. മുനീര്‍


കോഴിക്കോട്: ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ സമൂഹനന്മയ്ക്കായി വിനിയോഗിക്കുന്നതിന് മനുഷ്യന് ആത്മീയ അവബോധം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍.) സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ വിജ്ഞാന മത്സര പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സി.ഐ.ഇ.ആര്‍. ചെയര്‍മാന്‍ ഡോ. ഇ.കെ.അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കെ.അബൂബക്കര്‍മൗലവി, ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബ്‌റഹ്മാന്‍ കിനാലൂര്‍, കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റ് സഈദ് ഫാറൂഖി, ഹംസ മൗലവി, എന്‍.പി.അബ്ദുല്‍ഗഫൂര്‍ ഫാറൂഖി, റഷീദ് പരപ്പനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...