Saturday, October 01, 2011

വനിതാ-ശിശുക്ഷേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവാദ നിര്‍ദേശങ്ങള്‍ തള്ളിക്കളയണം - കെ.എന്‍.എം



കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി സര്‍ക്കാറിന് സമര്‍പ്പിച്ച വനിതാ ശിശുക്ഷേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവാദ നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എറണാകുളം ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് ജനിക്കാനുള്ള കുട്ടികളുടെ അവകാശത്തെ നിഷേധിക്കുന്ന, ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയും ഉദാരമാക്കുന്ന, രണ്ട് കുട്ടികളില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും അതില്‍ കൂടുതലുളളവര്‍ പതിനായിരം രൂപ പിഴയൊടുക്കണമെന്നും മൂന്നുമാസം ജയില്‍ വാസമനുഭവിക്കണമെന്നും അവരെ നിയമപരമായി അയോഗ്യരാക്കണമെന്നുമുള്ള പ്രതിലോമ നിര്‍ദേശങ്ങള്‍ ജനവിരുദ്ധവും, പ്രകൃതിവിരുദ്ധവും മതവിരുദ്ധവും രാജ്യനന്മയ്ക്കും പുരോഗതിക്കും തടസ്സം സൃഷ്ടിക്കുന്നതുമാണെന്ന് യോഗം വിലയിരുത്തി. ഇത്തരം നിയമങ്ങളെ എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ പോലും ശുപാര്‍ശ ചെയ്യുന്ന നിര്‍ദേശങ്ങള്‍ മൗലികാവകാശ ധ്വംസനവും പൗരസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും സംസ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനൂകലമായ നീക്കമുണ്ടാകുന്നില്ലെങ്കില്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 

ഇസ്‌ലാഹിസെന്ററില്‍ ചേര്‍ന്ന യോഗം എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. എം.എം. ബഷീര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് സുല്ലമി, ടി. ബി. ഹബീബ്, പി.ഇസഡ്.എം. അഷ്‌റഫ്, മീതീന്‍പിള്ള സുല്ലമി, വി.എച്ച്. അബ്ദുല്‍ഖാദര്‍, എം. കെ. ഷാക്കിര്‍, എ.യു. അബ്ദുല്ല, വി. സൈനുദ്ദീന്‍, എം.യു. ഫസലുല്‍ ഹഖ്, മുഹമ്മദ് വാളറ, എം. മക്കാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ഗനി സ്വലാഹി സ്വാഗതവും സി.എ. മാഹീന്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...